ഡല്‍ഹി: കലാപത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം നോക്കാതെ ഇരട്ടിശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കലാപത്തിന് ആഹ്വാനം ചെയ്തതിന് പുറകില്‍ ആംആദ്മി പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണമെന്നും കെജ്രിവാള്‍ വെളിപ്പെടുത്തി.ഈ കലാപം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്നുമാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ദില്ലിയില്‍ കലാപമുണ്ടായ പ്രദേശങ്ങള്‍ മിക്കതും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ട മണ്ഡലങ്ങൾ ആണ്.
ബിജെപി ജയിച്ച എട്ട് സീറ്റുകളില്‍ 5 സീറ്റുകളും ഈ വടക്ക്-കിഴക്കന്‍ ദില്ലിയുടെ ഭാഗമാണ്. ഇവിടെയായിരുന്നു കലാപകാരികൾ ആക്രമണം അഴിച്ചു വിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് പങ്കുണ്ടെന്ന് തെളിവുകൾ നിരത്തി ദൃക്‌സാക്ഷികളുടെ ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല കലാപം നടത്തിയ അക്രമികള്‍ എഎപി പ്രവര്‍ത്തകന്റെ വീട്ടില്‍ കല്ലും ബോംബും സൂക്ഷിച്ചിരുന്നതായും നേതാവിന്റെ വീടിന് മുകളില്‍ നിന്ന് ബോംബ് എറിഞ്ഞത് കണ്ടതായും ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു.
തുടർന്ന് ഈ നേതാവിന്റെ വസതിയിൽ നിന്ന് നിരവധി പെട്രോൾ ബോംബുകളും ആസിഡ് ബോംബുകളും മറ്റും കണ്ടെത്തി. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ആരോപണം നേരിടുന്ന ആം ആദ്മി നേതാവ് ഹാജി താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നാണ് ആസിഡ്, പെട്രോള്‍ ബോംബുകള്‍, രാസവസ്തുക്കള്‍ എന്നിവ കണ്ടെടുത്തത്.ഹാജി താഹിറിന്റെ വീടിന് മുകളില്‍ നൂറോളം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വീടിന്റെ ഒന്നും രണ്ടും നിലകളില്‍ നിന്നായി ബാഗില്‍ സൂക്ഷിച്ച നിലയില്‍ കല്ലുകള്‍ കണ്ടെത്തിയെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീടിന്റെ നാലാമത്തെ നിലയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലുകളും വാര്‍ത്താ സംഘം കണ്ടെടുത്തിട്ടുണ്ട്. ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനാണ് അങ്കിത് ശര്‍മയുടെ കൊലപാതകത്തിന് പിന്നിലെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു. ആം ആദ്മി നേതാവിന്റെ വീടിന് മുകളില്‍ നിരവധി അക്രമികള്‍ അഭയം തേടിയിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു. പെട്രോള്‍ ബോംബിനൊപ്പം അക്രമികള്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തിരുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍.
ഡല്‍ഹിയിലെ കലാപത്തിൽ എഎപി നേതാവിനും പങ്കെന്ന് സൂചന; വീഡിയോ പുറത്ത്
എന്നാല്‍ പ്രശ്നമേഖലയിലെ ആളുകളോട് സംസാരിച്ച വാര്‍ത്താ സംഘം ജനങ്ങളെ ഉദ്ധരിച്ച് സാക്ഷപ്പെടുത്തുന്നതും താഹിറിന്റെ പങ്കിനെക്കുറിച്ചാണ്. ഈസ്റ്റ് ദില്ലി മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 59ാം വാര്‍ഡ് നെഹ്രു വിഹാറിലെ വാര്‍ഡ് അംഗമാണ് താഹിര്‍. വടക്കുകിഴക്കന്‍ ദില്ലി ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് പ്രസ്തുുത വാര്‍ഡ്.ഇതേ തുടര്‍ന്നാണ് കെജ്രിവാളിന്റെ പ്രസ്താവന.അതേസമയം, ഡല്‍ഹി ഇപ്പോള്‍ ശാന്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കെജ്‌രിവാൾ പറഞ്ഞു. കൂടാതെ കലാപ കേസുകളില്‍ അടിയന്തരമായി വിചാരണ ആരംഭിക്കാനായി നാല് അധിക മജിസ്‌ട്രേട്ടുമാരെ കൂടി നിയമിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments