Latest NewsNewsIndia

ഡല്‍ഹിയിലെ കലാപത്തിൽ എഎപി നേതാവിനും പങ്കെന്ന് സൂചന; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: 34 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന സൂചന നൽകി വീഡിയോ പുറത്ത്. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്റെ വീഡിയോയാണ് ഇത്തരത്തിൽ പുറത്തായത്. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ സി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Read also:  തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ് എന്ന് കമന്റ്; താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ലെന്ന് പ്രതിഭ എംഎൽഎ

അതേസമയം രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് താഹിര്‍ ഹുസൈന്‍ വ്യക്തമാക്കി. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയ്തു. അതുതന്നെയാണ് ഇവിടെയും നടന്നതെന്ന് താഹിര്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button