ലഖ്നൗ : ആറുമാസത്തിനിടെ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ആറുമാസത്തിനിടെ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേര് കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ അറിയിച്ചു. നാനൂറിലേറെ പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. 61 പോലീസുകാര്‍ക്ക് പൊള്ളലേറ്റുവെന്നും സമാജ്വാദി പാര്‍ട്ടി അംഗം രാകേഷ് പ്രതാപ് സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഈ മരണങ്ങളും പരിക്കുകളുമെല്ലാം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കലാപങ്ങളിലും പ്രതിഷേധങ്ങളിലുമായിരുന്നെങ്കിലും ചോദ്യകര്‍ത്താവോ മുഖ്യമന്ത്രിയോ അക്കാര്യം പരാമര്‍ശിച്ചില്ല. കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Post Your Comments