Latest NewsNewsIndia

ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി 300 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ കോടതി ഭര്‍ത്താവായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചതിങ്ങനെ

ഭുവനേശ്വര്‍: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി 300 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ കോടതി ഭര്‍ത്താവായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചതിങ്ങനെ. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സോംനാഥ് പരീദ എന്ന 78 കാരന് ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ദൃക്സാക്ഷികളില്ല. സോംനാഥ് പരീദ ഭാര്യ ഉഷശ്രീയെ(63) 2013 ജൂണ്‍ മൂന്നിനാണ് കൊലപ്പെടുത്തിയത്.

വിദേശത്തുള്ള മകളുടെ ഫോണ്‍കോളാണ് പ്രതിക്ക് വിനയായത്. മകള്‍ വിളിച്ച് തനിക്ക് അമ്മയോട് സംസാരിക്കണമെന്ന് സോംനാഥിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയോളം ഇയാള്‍ പല ഒഴിവുകഴിവു പറഞ്ഞു. സംശയം തോന്നിയ മകള്‍ ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയം തോന്നി. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉഷശ്രീയുടെ ബന്ധുവിന്റെ പരാതി കിട്ടിയ ഉടന്‍ പൊലീസ് വീട്ടിലെത്തി പരിശോധിച്ചു. പരിശോധനയില്‍ 300 കഷ്ണങ്ങളാക്കി സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ ഉഷശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തി. ജൂണ്‍ 23ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button