മുംബൈ : കൊറോണ വൈറസ് ഭീതിയിൽ ഓഹരി വിപണിയും, വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 237 പോയിന്റ് നഷ്ടത്തിൽ 40043ലും നിഫ്റ്റി 71 പോയിന്റ് നഷ്ടത്തില്‍ 11726ലുമാണ് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 402 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 737 ഓഹരികള്‍ നഷ്ടത്തിലുമാണ്. ചൈനയ്ക്ക് പുറത്തും കൊറോണ വ്യാപനത്തില്‍ ഭീതിയിലായ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതോടെ യുഎസ് സൂചികകള്‍ വന്‍നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലമായാണ് ആഭ്യന്തര സൂചികകളും നഷ്ടത്തിലായത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ, ഐഒസി, വേദാന്ത, ബിപിസിഎല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, റിലയന്‍സ്, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments