റിയാദ്: സൗദിയില്‍ വീണ്ടും മാറ്റങ്ങള്‍ . പുതിയഭരണ പരിഷ്‌കാരം പ്രഖ്യാപിച്ചു. ചില അതോറിറ്റികളെ മന്ത്രാലയമാക്കി ഉയര്‍ത്തിയും പ്രത്യേക മന്ത്രാലയങ്ങള്‍ രൂപീകരിച്ചും മന്ത്രിമാരെ മാറ്റിയുള്ള ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഉത്തരവിറക്കിയത്. നിക്ഷേപം, കായികം, ടൂറിസം എന്നിവക്കാണ് പ്രത്യേക മന്ത്രാലയങ്ങള്‍ രൂപീകരിച്ചത്.
കൂടാതെ, സിവില്‍ സര്‍വീസ് മന്ത്രാലയത്തെ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലും ലയിപ്പിക്കുകയും മാനവ വിഭവ, സാമൂഹ്യ ക്ഷേമ മന്ത്രാലയം എന്ന പേരിലാക്കുകയും ചെയ്തു.
നിലവില്‍ അതോറിറ്റികളായി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളെ മന്ത്രായമായി ഉയര്‍ത്തി പുതിയ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് കൂടി രൂപം നല്‍കി. സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയായ സാഗിയ ഇനി മുതല്‍ നിക്ഷേപ മന്ത്രാലയമായിരിക്കും. നേരത്തെ ഊര്‍ജ മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്ന ഖാലിദ് അല്‍ ഫാലിഹ് ആണ് നിക്ഷേപ മന്ത്രി.
സ്‌പോര്‍ട്‌സ് അതോറിറ്റിയെ കായിക മന്ത്രാലയമായും ടൂറിസം അതോറിറ്റിയെ ടൂറിസം മന്ത്രാലയമായും ഉയര്‍ത്തി. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ചുമതല അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കിക്കും ടൂറിസം മന്ത്രിയായി അഹ്മദ് ബിന്‍ അഖീല്‍ അല്‍ ഖതീബിനെയും നിയമിച്ചു.
Post Your Comments