ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 2019 സെപ്‍തംബറിൽ പുറത്തിറക്കിയ ഇന്ത്യയുടെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125നെ തിരിച്ച് വിളിക്കുന്നു. കൂളിംഗ് ഫാന്‍ കവര്‍, ഓയില്‍ ഗേജ് എന്നിവ മാറ്റിവെയ്ക്കുന്നതിനാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഹോണ്ട ഡീലര്‍ഷിപ്പില്‍ സ്‌കൂട്ടര്‍ എത്തിച്ചാല്‍ സൗജന്യമായി ഈ പാര്‍ട്ടുകള്‍ മാറ്റി നല്‍കുമെന്ന് കമ്പനി അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കൂട്ടത്തിൽ നിങ്ങളുടെ വണ്ടിയും ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിൽ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) നല്‍കിയാല്‍ വിവരങ്ങൾ ലഭിക്കുന്നതാണ്.
വിപണിയിലെത്തി രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 25,000 ഉപയോക്താക്കളെ കരസ്ഥമാക്കാന്‍ സ്കൂട്ടറിന് സാധിച്ചു. സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലുള്ള ആക്ടീവ 125 ബിഎസ് 6നു യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് ഡൽഹി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നീ നാല് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാകും. ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയുമാണ് സ്‍കൂട്ടറിന് ലഭിക്കുക.
Post Your Comments