
കൊച്ചി : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനും, പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനും തീരുമാനിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. നിലവില്‍ രണ്ട് ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇത് ഏപ്രില്‍ മാസത്തോടെ 14 എണ്ണമാക്കും.
Also read : നോക്കിയയുടെ ഈ മോഡൽ ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയാണ് ഉടന്‍ തന്നെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. അതേസമയം സംസ്ഥാനത്ത് നിലവിലുള്ള ആറ് സിഎന്‍ജി പമ്പുകൾ കൂടാതെ ഇനി 20 സിഎന്‍ജി പമ്പുകള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തും തൃശൂരുമാണ് സിഎന്‍ജി പമ്പുകള്‍ ഉടന്‍ സ്ഥാപിക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കാനാണ് ഐഒസി ലക്ഷ്യമിടുന്നത്.
Post Your Comments