Latest NewsCarsNewsAutomobile

ഈ രാജ്യത്തെ കാർ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി, ആഗോള പുന:സംഘടനയുടെ ഭാഗമായി ഫിലിപ്പീന്‍സിലെ കാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇതേതുടര്‍ന്ന് അടുത്ത മാസം വരെ മാത്രമായിരിക്കും ഇവിടെ കാര്‍ നിര്‍മ്മാണം നടക്കുക.

Also read : ജിയോ പ്രീപെയ്ഡ് വരിക്കാരുടെ ശ്രദ്ധയ്ക്ക് : പുതിയ പ്ലാനുകൾ പുറത്തിറക്കി

1990 നവംബറിലാണ് ഏകദേശം 270 കോടി ഇന്ത്യന്‍ രൂപ വരുന്ന മൂലധന നിക്ഷേപം നടത്തി ‘ഹോണ്ട കാര്‍സ് ഫിലിപ്പീന്‍സ്’ സ്ഥാപിതമായത്. ഫിലിപ്പീന്‍സിലെ സാന്റ റോസ നഗരത്തിലെ പ്ലാന്റില്‍ 1992 ല്‍ കാറുകള്‍ നിര്‍മിച്ചുതുടങ്ങി. ബിആര്‍-വി, സിറ്റി എന്നീ പാസഞ്ചര്‍ വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 30,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ 650 ജീവനക്കാരാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്.

ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കാര്‍ വാങ്ങല്‍ നികുതി ചുമത്തിയതോടെ 2018 ല്‍ വ്യവസായമൊന്നാകെ പടര്‍ന്നുപിടിച്ച വില്‍പ്പന മാന്ദ്യം ഹോണ്ടയെയും ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ 20,338 യൂണിറ്റ് ഹോണ്ട കാറുകള്‍ മാത്രമാണ് വിൽപ്പന നടത്തയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button