തിരുവനന്തപുരം: കേരള പോലീസിന്റെ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ ടെന്‍ഡര്‍ റദ്ദാക്കി. കേരള പോലീസിന്റെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതിയുടെ ടെന്‍ഡര്‍ ആണ് റദ്ദാക്കിയത്. ടെന്‍ഡര്‍ വിശദാംശങ്ങള്‍ പുറത്തായ സാഹചര്യത്തിലാണു ടെന്‍ഡര്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത് കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ്. ഇതില്‍ രണ്ടുതവണയും ഒരു കമ്ബനി മാത്രമേ അപേക്ഷിച്ചുള്ളൂ . മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്ബനികള്‍ കൂടി അപേക്ഷിച്ചു . ഇതിന്റെ അടിസ്ഥാനത്തില്‍ ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ച് ടെന്‍ഡര്‍ പരിശോധിക്കുകയാണെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത് . ഇതിനു പിന്നാലെയാണ് ടെന്‍ഡര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് . സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ ടെന്‍ഡറാണു റദ്ദാക്കിയിരിക്കുന്നത്.
ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, വാഹനങ്ങളുടെ അമിതവേഗവും സിഗ്നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ നല്കാന് ഉദ്ദേശിക്കുന്നതാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതിയെന്നാണു പോലീസ് പറയുന്നത്.
Post Your Comments