
രാംപുര്‍: ബസും ജീപ്പും കൂട്ടിയിടിച്ച് വന്‍ അപകടം . അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ബസും ബോലെറോ ജീപ്പും കൂട്ടിയിടിച്ചാണ് അഞ്ച് പേര്‍ മരിച്ചത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹബാദിലെ ധാക്കിയ റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. റാണ പഞ്ചസാര മില്ലിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബെലേറോ പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാരും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments