പട്ന: ബീഹാറില്‍സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം വന്‍ വിജയമാകുമെന്ന് സൂചന. ഒപ്പം പ്രവചനവും. കഴിഞ്ഞ തവണ ബിജെപിയെ അമ്പരിപ്പിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേരത്തെ സഖ്യമുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടായിരുന്നു. ഇത്തവണ അതേ തന്ത്രം അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പ്രയോഗിച്ചിരിക്കുകയാണ്.
ഇതിന് പുറമേ സീറ്റിന്റെ കാര്യത്തില്‍ ആര്‍ജെഡിയുമായി കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷാ. കാര്യങ്ങള്‍ വൈകിയതാണ് ശിവസേനയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതെന്നാണ് അമിത് ഷാ കരുതുന്നത്. അതുകൊണ്ട് പ്രതിപക്ഷത്തിന് ചിന്തിക്കാന്‍ സാധിക്കുന്നതിലും വേഗത്തില്‍ സഖ്യത്തെ ഉറപ്പിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.
ബിജെപി ദളിത് വോട്ടുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന് കാരണവുമുണ്ട്. ആര്‍ജെഡി ജാതി സമവാക്യങ്ങള്‍ ഈ മേഖലയിലാണ് നടത്തുന്നത്. മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് തന്നെയാണ് ലഭിക്കുക. നിതീഷിന്റെ പ്രതിച്ഛായയാണ് അമിത് ഷാ ദളിത് വോട്ടുകള്‍ക്കായി ആശ്രയിക്കുന്നത്. കുറുമി, യാദവ വോട്ടുബാങ്ക് ശക്തമായ മേഖലകളില്‍ ഇത്തവണ മോദിയുടെ പ്രചാരണം ബിജെപി കൊണ്ടുവരും. ഇതോടെ ജാതി വോട്ടുകള്‍ നിഷ്പ്രഭമാകും. മോദി നേരിട്ടുള്ള ഫാക്ടറാവുമ്പോള്‍ ജാതി വോട്ടുകള്‍ ഫലിക്കാറില്ല.
Post Your Comments