Latest NewsUAENewsGulf

ജോലിക്കു കൂലി ചോദിച്ച പ്രവാസി തൊഴിലാളിയെ മർദിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ് : യുഎഇയിൽ ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ചു

ദുബായ് : യുഎഇയിൽ ജോലിക്കു കൂലി ചോദിച്ച തൊഴിലാളിയെ മർദിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ചു. 21ഉം 27ഉം വയസുള്ള യുവാക്കളെയാണ് 2 വർഷം വീതം തടവിനാണ് ദുബായ് കോടതി ശിക്ഷിച്ചത്. ശേഷം ഇവരെ നാടുകടത്താനും ഉത്തരവിൽ പറയുന്നു. മർദനമേറ്റയാളും ഇന്ത്യക്കാരനാണ്.

Also read : പതിനൊന്നുകാരി ബാത്ത് ടബിൽ പ്രസവിച്ചു, ഗർഭിണിയായത് സഹോദരനിൽ നിന്ന്!

കഴിഞ്ഞ മേയിൽ സന്ദർശകവീസയിൽ എത്തിയ ഇയാൾക്ക് ഒരു നിർമാണ സ്ഥലത്തു പ്രതികൾ ജോലി നൽകി. പ്രതിമാസം 1,500 ദിർഹം ശമ്പളം തരാമെന്നു സമ്മതിച്ചിരുന്നെങ്കിലും 100, 50 ദിർഹം വീതമാണ് കിട്ടിയിരുന്നത്. ശമ്പളം ചോദിച്ചതോടെ തർക്കത്തിന് കാരണമായി. പോലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോഴായിരുന്നു മർദനം.

നവംബര്‍ 19ന് അല്‍ റഫയിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് പ്രതികളും മറ്റുള്ളവരും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചത്. 27കാരനായ പ്രതി ഇരുമ്പ് വടികൊണ്ട് തല്ലി. നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പൊലീസില്‍ പരാതിപ്പെടുകയാണെങ്കിൽ സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവാവ് മര്‍ദനവിവരം അല്‍ റഫ സ്റ്റേഷനില്‍ അറിയിച്ചതിന് പിന്നാലെ ദിവസങ്ങള്‍ക്കകം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button