ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടി ഭരണസിരാകേന്ദ്രമായ ഡല്‍ഹി കലാപഭൂമിയായപ്പോൾ അതിനെതിരെ മുന്നിൽ നിന്ന് പ്രതികരിക്കേണ്ട കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എവിടെയാണ് ?
കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു . രാജ്യതലസ്ഥാനം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് രാഹുല്‍ ഗാന്ധി എവിടെപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുള്ള ചോദ്യം . കോണ്‍ഗ്രസിന്റെ ഇന്ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. അതേസമയം രാഹുല്‍ ഗാന്ധി വിദേശത്താണെന്ന വിവരമാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം.
അടിയന്തിരഘട്ടങ്ങളിൽ ഇതിനുമുമ്പും രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം വിവാദമായിട്ടുണ്ട് .പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന തരത്തിലുള്ള വിമര്‍ശനം ശക്തമാണ് ,.
ജാമിയ മില്ലിയ, അലിഗഢ് സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമമുണ്ടായ സമയത്തും രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുൽ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുമ്പോ ഴാണ് ഈ കാണാതാകലും വിവാദവും
Post Your Comments