Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിക്കിടെ പണം ധൂര്‍ത്തടിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിന് രണ്ടരക്കോടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പണം ധൂര്‍ത്തടിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലിക്കാന്‍ ചെലവാക്കിയതാകട്ടെ രണ്ടരക്കോടി.മുഖ്യമന്ത്രിയുടെ ഒദ്യോഗിക വെബ്‌സൈറ്റിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെയും നടത്തിപ്പ് ഈ വര്‍ഷം 10 ലക്ഷം കോടി രൂപയ്ക്കാണ് സി-ഡിറ്റിന് നല്‍കിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും വെബ്‌സൈറ്റിന് ചെലവാക്കാന്‍ കോടികളിറക്കിയതിന് സര്‍ക്കാറിന് പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും വെബ്‌സെറ്റുകല്‍ തയ്യാറാക്കാന്‍ 24,84,000 രൂപയാണ് ചെലവാക്കിയത്. എന്നിട്ടും ഈ വെബ്‌സൈറ്റുകളില്‍ കാര്യമായ അപ്‌ഡേഷന്‍ നടക്കാത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. വെബ്‌സൈറ്റ് പരിപാലനത്തിനായി രണ്ടു തവണയായി പണം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button