തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടൽ വഴി ഇനി കൂടുതൽ സേവനങ്ങൾ. റെയില്‍വേ, കെഎസ്‌ആര്‍ടിസി ടിക്കറ്റുകള്‍, സർവകലാശാലകളുടെ ഫീസടയ്ക്കൽ, ബിഎസ്‌എന്‍എല്‍ ബില്ലുകൾ, വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിൽ അടയ്ക്കൽ എന്നിവ അടക്കം പുതിയ 20 വകുപ്പുകളുടെ സേവനംകൂടി വെബ്‌പോര്‍ട്ടലിലെ ‘സ്‌റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ’ വഴി ഉടന്‍ ലഭ്യമാകും. ‘എം കേരള’ ആപ് വഴി മൊബൈലിലും ഈ സേവനങ്ങൾ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് അതത് വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരുമായി ഐടി മിഷന്‍ അധികൃതര്‍ ചര്‍ച്ച നടത്തി.
ബില്ലുകള്‍ അടയ്ക്കാനുള്ള പേമെന്റ് ഗേറ്റ് വേയായി ‘പേ ടിഎം’നെ ഉൾപ്പെടുത്തും. നിലവില്‍ എസ്ബിഐയും ബില്‍ ഡസ്‌കുമാണുള്ളത്.www. kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ സേവനങ്ങള്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ‘ഇ-സേവനങ്ങള്‍’ ഓപ്ഷന്‍ കാണാം. നിലവില്‍ 11 വകുപ്പുകളുടെ 58 സേവനങ്ങളാണ് ഇതിൽ ലഭ്യമാകുന്നത്. ഇതിന് പുറമെയാണ് പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നത്.
Post Your Comments