Latest NewsNewsDevotional

നാലു യുഗങ്ങളിൽ കൃതയുഗം ആദ്യത്തേത്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

*കൃതയുഗം*
1 ദേവ ദിനം1 മനുഷ്യ വർഷം1 ദേവ വർഷം360 ദേവദിനംകലിയുഗം1,200 ദേവവർഷം
(360 X 1,200)
4,32,000മനുഷ്യവർഷംദ്വാപരയുഗം2,400 ദേവവർഷം
(360 X 2,400)
864,000മനുഷ്യവർഷംത്രേതായുഗം3,600 ദേവവർഷം
(360 X 3,600)
1,296,000മനുഷ്യവർഷംകൃതയുഗം4,800 ദേവവർഷം
(360 X 4,800)
1,728,000മനുഷ്യവർഷംമഹായുഗംചതുർയുഗങ്ങൾ
(12,000 ദേവവർഷം)മന്വന്തരം71 മഹായുഗങ്ങൾ
(852,000 ദേവവർഷം)വിഷ്ണുവിന്റെഅവതാരങ്ങൾമത്സ്യം
കൂർമ്മം
വരാഹം
നരസിംഹംമറ്റു യുഗങ്ങൾത്രേതായുഗം
ദ്വാപരയുഗം
കലിയുഗം

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button