നെടുങ്കണ്ടം : ഇവിടെ ജനുവരിയില്‍ മാത്രം ഏഴ് അസ്വഭാവിക മരണങ്ങള്‍…. നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, ഭയത്തോടെ നാടും നാട്ടുകാരും. ഉടുമ്പന്‍ചോലയിലാണ് സംഭവം. മുരിക്കുംതൊട്ടിയില്‍ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണമാണ് ഈ കൂട്ടത്തില്‍ കൂടുതല്‍ അസ്വാഭാവികം. മുരിക്കുംതൊട്ടി കളപ്പുരയില്‍ ലിജോയെ (23) ആണ് ജനുവരി 4 നു വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ 128 സെന്റീമീറ്റര്‍ മാത്രമാണു വെള്ളം ഉണ്ടായിരുന്നത്.
എന്നാല്‍ ലിജോയുടെ ഉയരം 173 സെന്റി മീറ്ററാണ്. 5 അടി വ്യാസമുള്ള കിണറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മുല്ലക്കാനത്തെ സ്വകാര്യ കോളജിലെ എംകോം വിദ്യാര്‍ഥിയായ ലിജോ ഉടുമ്പന്‍ചോലയ്ക്കു സമീപം ഒന്നര ഏക്കര്‍ ഏലത്തോട്ടം പാട്ടത്തിനു എടുത്ത് കൃഷി ചെയ്തിരുന്നു. പoനത്തോടൊപ്പം കൃഷിയും ലിജോ ചെയ്തിരുന്നു. ഇതിനായാണു പാട്ടത്തിനു പുരയിടം എടുത്തത്.4 നു വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലും മരണം നടന്നതായാണ് പൊലീസ് നിഗമനം. ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നാലാം തീയതി 11 മുതല്‍ ലിജോയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. പതിവില്ലാതെ ഫോണ്‍ ഓഫായതോടെ സുഹൃത്തുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ഉടുമ്പന്‍ചോല പൊലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ ദുരൂഹ സാഹചര്യമായതിനാല്‍ പൊലീസ് വിശദമായ പരിശോധന നടത്തി വരികയാണ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയു എന്നു ഉടുമ്പന്‍ചോല പൊലീസ് അറിയിച്ചു. കുളത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയ മോട്ടര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു
Post Your Comments