Life Style

ചുട്ടുപൊള്ളുന്ന ഈ വേനലില്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങള്‍

വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയധികം ജാഗ്രത പാലിക്കണം. ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. വേനല്‍ക്കാലത്ത് നാം വരുത്തുന്ന ചില തെറ്റുകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല വെയിലത്ത് പുറത്തുപോയിട്ട് വരുമ്പോള്‍ തണുത്ത വെളളം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ശരീരത്തിലെ ചൂട് തണുപ്പിക്കാനായിരിക്കും പലരും ഇങ്ങനെ തണുത്ത വെള്ളം കുടിക്കുന്നത്. ഇത് പക്ഷേ തൊണ്ട വേദനയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

വേനല്‍ക്കാലത്ത് കഫൈന്‍ അധികം കുടിക്കുന്നത് നല്ലതല്ല. അത് നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടാക്കും. അതിനാല്‍ ചായ, കോഫി എന്നിവ അധികം കുടിക്കരുത്.

ശരീരത്തിലെ ചൂട് മാറാനായി തണുത്ത ജ്യൂസും പഴച്ചാറുകളും കൂടുതലായി കുടിക്കുന്നവരുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇത് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അത് കൂടുതല്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. പഴങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്.

മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ ഈ വേനല്‍ക്കാലത്ത് അധികം കഴിക്കരുത്. ഇത് ശരീരത്തിലെ ചൂട് കൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button