പുന്നഗൈ മന്നൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് നടി രേഖ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. സിനിമയിൽ കമൽഹാസനൊപ്പമുള്ള ചുംബനരംഗം തന്റെ സമ്മതമില്ലാതെയായിരുന്നുവെന്നാണ് രേഖ വെളിപ്പെടുത്തിയത്. 1986ലാണ് ചിത്രം ഇറങ്ങിയത്. പ്രശസ്ത സംവിധായകൻ കെ ബാലചന്ദർ ആയിരുന്നു ഇതിന്റെ സംവിധാനം. സിനിമയിൽ രേഖയും കമൽഹാസനും വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. കമൽ കണ്ണുകൾ അടയ്ക്കൂ. ഞാൻ പറഞ്ഞത് മാത്രം ഓർമിക്കൂ എന്നാണ് സംവിധായകൻ കമൽഹാസന് നിർദേശം നൽകിയത്. സംവിധായകൻ കമൽഹാസൻ പറഞ്ഞത് മാത്രമാണ് കമൽ അനുസരിച്ചത്. 1,2,3 എണ്ണിയപ്പോൾ ചുംബിച്ചശേഷം ഞങ്ങൾ താഴേക്ക് ചാടുകയായിരുന്നു. പിന്നീട് തിയറ്ററിൽ സിനിമ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലായതെന്നും രേഖ പറയുന്നു.
സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ 16 വയസ് മാത്രമായിരുന്നു എന്റെ പ്രായം. ആ രംഗം ചിത്രീകരിച്ചശേഷം അന്ന് സഹസംവിധായകരായിരുന്ന സുരേഷ് കൃഷ്ണയോടും വസന്തിനോടും ചുംബനത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്ന് പരാതി പറഞ്ഞു. ആദ്യമേ പറഞ്ഞിരുന്നെങ്കിലും സമ്മതിക്കില്ലായിരുന്നു. ഒരു മഹാരഥൻ കൊച്ചുകുട്ടിയെ ചുംബിക്കുന്നതായി കരുതിയാൽ മതിയെന്നായിരുന്നു അവർ തന്നോട് പറഞ്ഞത്. അതു കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു. പക്ഷേ ആ രംഗത്തെ കുറിച്ചുള്ള ചോദ്യം വിടാതെ പിന്തുടരുന്നു. തന്റെ സമ്മതമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചതെന്ന് പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കത്തില്ല. കമൽഹാസൻ ആ രംഗത്തെ കുറിച്ച് പറയാതെ തന്നെ ആരും വിശ്വസിക്കില്ല. അദ്ദേഹത്തിനും അന്നത്തെ യൂണിറ്റിനും മാത്രമേ ഞാൻ പറയുന്നത് വിശ്വസിക്കാൻ പറ്റൂ. അന്ന് ഷൂട്ടിംഗ് സമയത്ത് അവിടെയുണ്ടായിരുന്നവർക്ക് മാത്രമേ ആ ചുംബന രംഗം ചിത്രീകരിച്ചത് തന്റെ അറിവോടെയല്ലെന്ന കാര്യം പറയാനാകുവെന്നും രേഖ പറയുന്നു.
Post Your Comments