കൊല്ലം: കുളത്തൂപുഴയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ
സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും. വെടിയുണ്ടയോടൊപ്പം ലഭിച്ച കറന്റ്ബില്‍ തമിഴ്‌നാട്ടിലെ കോഴിഫാമിന്റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് കോഴിഫാം ഉടമയെ ചോദ്യംചെയ്തു വിട്ടയച്ചു. വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്നത് രണ്ടു മലയാള ദിനപത്രങ്ങളിലായിരുന്നു. ഇതിനോടൊപ്പമാണ് തമിഴ്‌നാട്ടിലെ വൈദ്യുതി ബില്ലും ലഭിച്ചത്.
read also : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്
ഫാം ഉടമക്കു കേസുമായുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായവും തേടിയിട്ടുണ്ട്. മാവോയിസ്റ്റുകളെയും തീവ്രവാദ സംഘടനകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments