Latest NewsKeralaNews

ഒന്നരവയസുകാരന്റെ കൊലപാതകം : അമ്മ ശരണ്യ കാമുകനെ പഴിചാരുന്നു…. എല്ലാത്തിനും പിന്നില്‍ നിധിന്റെ വാക്കുകള്‍… പിന്നാലെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയും

കണ്ണൂര്‍: ഒന്നരവയസുകാരന്റെ കൊലപാതകം, അമ്മ ശരണ്യ കാമുകനെ പഴിചാരുന്നു. എല്ലാത്തിനും പിന്നില്‍ നിധിന്റെ വാക്കുകള്‍… പിന്നാലെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് താന്‍ നിധിന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തിരുന്നതെന്ന് ശരണ്യ പൊലീസില്‍ മൊഴി നല്‍കി. കൂടാതെ എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത് എന്നുമാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ നിധിനെ പൊലീസ് കഴിഞ്ഞ അഞ്ച് മണിക്കൂറായി ചോദ്യം ചെയത് വരികയാണ്.

Read Also : കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം , കൊലപ്പെടുത്തിയ ആളെ കണ്ടെത്തി

ഇന്ന് ഉച്ചയോടെയാണ് ശരണ്യയെ പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്റ്റേഷനില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് എല്ലാത്തിനും കാരണക്കാരന്‍ വാരത്തെ കാമുകന്‍ ആണ് എന്ന് ശരണ്യ മൊഴി നല്‍കിയത്. സ്റ്റേഷനില്‍ ഭര്‍ത്താവ് പ്രണവ് എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇതിന് ശേഷമാണ് പൊലീസിന്് നിധിനെതിരെ മൊഴി നല്‍കിയത്. ഇതോടെ നിധിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വച്ച് നിധിന് നേരെ പ്രണവ് ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു. എന്റെ കുടുംബം തകര്‍ത്തു കളഞ്ഞല്ലോടാ എന്ന് പറഞ്ഞായിരുന്നു നിധിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

നിധിന്‍ നല്‍കിയ മൊഴിയും ശരണ്യ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിനാലാണ് മണിക്കൂറുകളായി നിധിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു നിധിന്‍. എന്നാല്‍ ഇന്ന് ശരണ്യ നിധിനെതിരെ മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കൊലപാതകത്തില്‍ നിധിന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

പല രീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്, ഒരിക്കല്‍ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button