ഗുവാഹത്തി : ഐഎസ്എല്ലിൽ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനപ്പോര്. മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും. രാത്രി 07:30തിന് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
A win tonight will uplift @ChennaiyinFC to the 3️⃣rd spot in the #HeroISL table!
Will @NEUtdFC stand in their way tonight?
#NEUCFC #LetsFootball https://t.co/N4ft7G7Ywv— Indian Super League (@IndSuperLeague) February 25, 2020
കഴിഞ്ഞ മത്സരത്തിൽ നേടിയ നാലാം സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോരാട്ടമാണ് ഇന്ന് കളിക്കളത്തിൽ നടത്തുക. മുംബൈയെ ഒരു ഗോളിന് തകർത്താണ് ചെന്നൈ പ്ലേ ഓഫിൽ ഇടം നേടിയത്. 17മത്സരങ്ങളിൽ 28പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. പുറത്തുപോകുന്നതിനു മുൻപ് ആശ്വാസ ജയം ലക്ഷ്യമിട്ടാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. 17മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും നാല് ഗോൾ വീതം നേടി. ഒഡീഷക്കായി മാനുൽ ഒൻവു(മൂന്ന് ഗോൾ),മാർട്ടിൻ എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി, ഓഗ്‌ബെച്ചേ എന്നിവർ ഗോളുകൾ നേടി. ഒഡീഷയുടെ നാരായൺ ദാസ് നേടിയ ഓൺ ഗോളും സമനില നേടാൻ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചു.
അവസാനപ്പോരാട്ടത്തിൽ ജയിക്കാനായില്ലെങ്കിലും സമനില പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പടിയിറങ്ങുന്നത്. പ്ലേ ഓഫ് നഷ്ടമായതു പോലെ അവസാന ജയം കൈവിട്ടതിന്റെ നിരാശയോടെയാണ് ഒഡീഷയും തങ്ങളുടെ ആദ്യ സീസണിൽ നിന്നും മടങ്ങുന്നത്. കൂടാതെ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനം സ്വന്തമാക്കാനും ടീമിന് കഴിഞ്ഞില്ല. 18മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്തും,18മത്സരങ്ങളിൽ 19പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു.
Post Your Comments