മലയാളത്തിലെ നിർമാതാവിന്റെ ഭാര്യയുമായുള്ള ഫോൺ കോൾ ചോർന്നതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടൻ ബാല രംഗത്ത്. സെൽഫി വിഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്. ഒരു വർഷം മുൻപു നടന്ന ഈ സംഭാഷണം എങ്ങനെയാണ് ഇപ്പോൾ പുറത്തു വന്നതെന്ന് അറിയില്ല. തന്നെ തകർക്കാൻ വീണ്ടും ആരൊക്കെയോ ചേർന്ന് ശ്രമിക്കുകയാണ്. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോൾ സ്വയം സുരക്ഷയ്ക്കായി കോൾ റെക്കോർഡിങുകൾ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന കോൾ റെക്കോര്‍ഡിങ് ഇപ്പോൾ എന്തിന് പുറത്തുവന്നു എന്ന് മനസിലാകുന്നില്ലെന്ന് ബാല വ്യക്തമാക്കി.
എനിക്ക് വേണമെങ്കിൽ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാമെന്നും താരം പറയുന്നു. എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും ബാല വ്യക്തമാക്കുന്നു.
Post Your Comments