Latest NewsIndiaNews

സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ തനി നിറം പുറത്തായി, താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ

മീററ്റ്: സത്രീധനമായി ലക്ഷങ്ങള്‍ കിട്ടിയതോടെ വരന്‍രെ തനി നിറം പുറത്തായി. താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വരനെ കണ്ട് വധുവും കുടുംബവും വിവാഹ ചടങ്ങില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

വിവാഹച്ചടങ്ങില്‍ വരന്‍ മദ്യപിച്ചെത്തിയെന്നാരോപിച്ചാണ് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. വരനും ബന്ധുക്കളും മദ്യപിച്ചാണ് വിവാഹചടങ്ങില്‍ എത്തിയതെന്ന് വധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ടാണ് വരന്‍ ചടങ്ങിനെത്തിയത്. തുടര്‍ന്ന് ഇയാള്‍ക്ക് നേരെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇടയ്ക്കിടെ ഇയാള്‍ നിലത്ത് വീഴുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ വിവാഹം വേണ്ടെന്ന് വധുവും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

ലക്ഷങ്ങളാണ് സ്ത്രീധനമായി വരന്റെ വീട്ടുകാര്‍ കൈപ്പറ്റിയത്. കൂടാതെ നാട്ടുകാരുടെ മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപയും കാറും വരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അമ്മ കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിന് പിന്നാലെ വരനെയും ബന്ധുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബന്ധിയാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് വരനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button