PoliticsLatest NewsNews

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

7 ഘട്ടങ്ങളിലാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ഉത്തർപ്രദേശിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുന്നതാണ്. മീററ്റിലാണ് തിരഞ്ഞെടുപ്പ് റാലി നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, അടുത്തിടെ ബിജെപിയിൽ ചേർന്ന ജയന്ത് ചൗധരിയും വേദി പങ്കിടുന്നതാണ്. തുടർന്ന് ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഗുപ്തയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കുന്നത്. മീററ്റിന് പുറമേ, ബാഗ്പത്, ബിജ്നോർ, മുസാഫർ നഗർ, കൈരാന എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളും റാലിയിൽ അണിനിരക്കുന്നതാണ്. ഇന്ന് ഉത്തർപ്രദേശിൽ എത്തുന്ന പ്രധാനമന്ത്രി നിരവധി പരിപാടികളിലും പങ്കെടുക്കും. പരിപാടികളോടനുബന്ധിച്ച് ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 7 ഘട്ടങ്ങളിലാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക.

Also Read: കേരളം ഇന്നും ചുട്ടുപൊള്ളും; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button