Latest NewsKeralaIndia

സ്കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ: 29 വിദ്യാര്‍ത്ഥികള്‍ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയെഴുതാകാതെ പെരുവഴിയിൽ

സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒൻപതാം ക്ലാസിൽ താന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു

കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയെഴുതായില്ല. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. സ്കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.

സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒൻപതാം ക്ലാസിൽ താന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു. അരൂജാസ് ലിറ്റിൽ സ്റ്റാര്‍ സ്‍കൂളിൽ എൽകെജി മുതൽ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒൻപത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കൾ സമയം മലയാളത്തോട് പറഞ്ഞു.

മുൻ വര്‍ഷങ്ങളിൽ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ ഈ വര്‍ഷം പരീക്ഷ എഴുതാൻ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികൾ ത്രിശങ്കുവിലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാൽ ഈ വിവരം അധികൃതര്‍ രക്ഷിതാക്കളിൽ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരം അറിയിക്കുന്നത്. നിലവിൽ ഒൻപതാം ക്ലാസും പത്താം ക്ലാസും വിദ്യാര്‍ഥികള്‍ പഠിച്ചതിന് തെളിവുകളില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിന് എത്തിയില്ല, ശരണ്യയുടെ കാമുകന്‍ ഒളിവിലെന്നു സൂചന

അതേസമയം സംഭവുമായി ബന്ധപ്പെട്ട് സ്‍കൂള്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. സിബിഎസ്ഇ അധികൃതരുമായി ചര്‍ച്ച ചെയ്യാൻ പ്രിൻസിപ്പാൾ ഡൽഹിയാണ്. മറ്റ് വിവരങ്ങൾ അറിയില്ലെന്നും വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.സ്‍കൂളിന് എട്ടാം ക്ലാസ് വരെയാണ് അംഗീകാരമുള്ളത്. ഇത് മറികടന്നാണ് ഒൻപതും പത്തും ക്ലാസുകൾ പ്രവർത്തിച്ചത്.

സംസ്ഥാന സര്‍ക്കാരിന് സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ മാത്രമേ സാധിക്കൂള്ളൂ. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button