Latest NewsIndiaNews

ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ഥിനികൾക്ക് മർദ്ദനം, വിഡിയോ

ഇന്‍ഡോര്‍: ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്  സംഭവം. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമര്‍ജീത് സിങ് എന്നയാള്‍ പെൺകുട്ടികളെ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ്‍ സുഹൃത്തുക്കളുമായി  എംബിഎ വിദ്യാര്‍ഥിനികള്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമര്‍ജീത് സിങ്  എത്തിയത്. തുടർന്ന് ഇയാൾ വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മര്‍ദ്ദിച്ചു.

പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button