മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരിവിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെൻസെക്സ് 806.89 പോയിന്റ് നഷ്ടത്തിൽ 40363.23ലും നിഫ്റ്റി 251.50 പോയിന്റ് നഷ്ടത്തിൽ 11,829.40ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ചൈനയിലെ കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് വിപണിയെ ദോഷമായി ബാധിച്ചത്.
ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലേക്ക് വീണിരുന്നു. ലോഹ സൂചിക അഞ്ചുശതമാനവും വാഹന സൂചിക മൂന്നുശതമാനവും താഴ്ന്നു. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നി ഓഹരികൾ 1.25 ശതമാനത്തോളം നേട്ടത്തിലെത്തിയപ്പോൾ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നാലു മുതല്‍ ആറുശമതാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments