മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് കനത്ത നഷ്ടത്തിൽ. ന്‍സെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയിന്റ് താഴ്ന്നു 11945ലുമായിരുന്നു വ്യാപാരം. ചൈനയിലെ കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് വിപണിയെ ദോഷമായി ബാധിച്ചത്. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലേക്ക് വീണു. ബിഎസ്ഇ മിഡ്ക്യാപ്, മോള്‍ക്യാപ് സൂചികകളെല്ലാം ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്, ടെക്നോളജി, ലോഹം ഉള്‍പ്പടെയുള്ള ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മെറ്റല്‍ സൂചിക മെറ്റല്‍ സൂചിക. മൂന്നുശതമാനത്തിലേറെ താഴ്ന്ന് നില്‍ക്കുകയാണ്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
Post Your Comments