എറണാകുളം ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള ഡെപ്യൂട്ടി മാനേജർ (സിവിൽ) തസ്തിയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക് ഡിഗ്രിയാണ് യോഗ്യത. പ്രമുഖ വ്യവസായ സ്ഥാപനത്തിൽ 10 വർഷം സിവിൽ എഞ്ചിനീയറായി പ്രവർത്തന പരിചയം വേണം. ശമ്പള സ്‌കെയിൽ: 32860-48640 രൂപ. പ്രായം: 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം).
Also read : ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്
നിശ്ചിത യോഗ്യതയുളള ഈഴവ വിഭാഗത്തിൽപ്പെട്ട തത്പരരായ ഉദ്യോഗാർത്ഥികൾ (ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ പൊതുവിഭാഗങ്ങളേയും പരിഗണിക്കും). പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25ന് മുൻപ് ബന്ധപ്പെട്ട പ്രെഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി. ഹാജരാക്കണം.
Post Your Comments