Latest NewsNewsSaudi ArabiaGulf

സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് ..

റിയാദ് : സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് . കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൗദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്‌നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തുടക്കത്തില്‍ ആഗോള തലത്തില്‍ സാമ്പത്തിക മേഖല വളര്‍ച്ചയിലായിരുന്നു. അടുത്ത വര്‍ഷം വരെ ഇതു തുടരുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് ജി-20യില്‍ പ്രതീക്ഷിച്ചതെങ്കിലും കൊറോണ വൈറസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. സൌദി ധനകാര്യ മന്ത്രിയായിരുന്നു യോഗത്തില്‍ അധ്യക്ഷന്‍. വരും ദിനങ്ങളിലേ ഇതിന്റെ പ്രത്യാഘാതം അളക്കാനാകൂ. ഇത് സാമ്ബത്തിക രംഗത്ത് വെല്ലുവിളി ഉണ്ടാക്കിയിട്ടുണ്ടെന്നും സൌദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button