KeralaNattuvarthaLatest NewsNews

മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

പാലക്കാട് : മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മധ്യവയസ്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ ആണ് മദ്യപിച്ചുളള വഴക്കിനൊടുവിൽ അടിയേറ്റ് മരിച്ചത്. സുഹൃത്ത് സുബ്രഹ്മണ്യനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.

Also read : സ്‌കൂളില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

പ്രേംകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ സുബ്രഹ്മണ്യൻ മരത്തടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ പ്രേംകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിനു ശേഷം ആത്മഹത്യയ്ക്ക് സുബ്രഹ്മണ്യൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button