Latest NewsKeralaNews

പറഞ്ഞിട്ട്‌ കാര്യമില്ല, ദിസ്‌ ഈസ്‌ ഇൻക്യുവറബിൾ !! ഇനീം കൊത്ത്‌ മേടിക്കാനുള്ള ഗതികേട് ഈ മനുഷ്യന്‌ ഇല്ലാതിരിക്കട്ടെ; വാവാ സുരേഷിന് നല്ല ബുദ്ധി ആശംസിച്ച് ഡോ. ഷിംന അസീസ്‌

തിരുവനന്തപുരം•അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഡിസ്ചാര്‍ജ് ആയതിന്റെ പിറ്റേന്ന് വീണ്ടും പാമ്പ്‌ പിടിക്കാന്‍ ഇറങ്ങിയ വാവാ സുരേഷിന് നല്ല ബുദ്ധി നേര്‍ന്ന് ഡോ.ഷിംന അസീസ്‌. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് സുരേഷ് പാമ്പിനെ പിടിച്ച ശേഷം കൊച്ചു കുട്ടികള്‍ അടക്കമുള്ളവരുടെ ,മുന്നില്‍ വച്ച് പ്രകടനം നടത്തിയത്.

പാമ്പിനെ ഏറ്റവും കുറച്ച്‌ സ്‌പർശിച്ച്‌ വളരെ ശാസ്‌ത്രീയമായി പിടികൂടുന്ന കൂട്ടുകാരുണ്ട്‌. അവരെയൊന്നും ഒരു മനുഷ്യക്കുഞ്ഞിന്‌ പോലും അറിയില്ല, ഈ ജാതി ഷോ കാണിക്കോത്തോണ്ടാണെന്ന് ഷിംന പറയുന്നു.

ഇനിയും പാമ്പ്‌ കടിയേല്‍ക്കാനുള്ള ഗതികേട് ഈ മനുഷ്യന്‌ ഇല്ലാതിരിക്കട്ടെ. പാമ്പിൻവിഷമാണ്‌, പഞ്ചാമൃതമല്ല.ഇപ്പോൾ ഫലിച്ചത്‌ പോലെ എന്നും എപ്പോഴും ചികിത്സ കൊണ്ട്‌ ജീവൻ തിരിച്ച്‌ കിട്ടുമെന്ന്‌ ഉറപ്പും പറയാനാകില്ലെന്നും ഷിംന പറഞ്ഞു.

ഷിംനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

അണലിയെ പിടിച്ചിട്ട കുപ്പിയിൽ കൈയിട്ട്‌ കടീം വാങ്ങി ഇപ്പോ ആശുപത്രിയിൽ നിന്ന്‌ ഇറങ്ങിയേള്ളൂ…

ഇന്ന്‌ ദേ മൂർഖനെ പിടിച്ചോണ്ട്‌ നിൽക്കുന്നു ! അതും കൊച്ചുകുട്ടികൾ അടക്കമുള്ള വലിയൊരു കൂട്ടത്തിന്‌ മുന്നിൽ പാമ്പിനെ കൊണ്ട്‌ അപകടകരമായ രീതിയിൽ മുക്കാലാ മുക്കാബലാ കളിപ്പിച്ചോണ്ട്‌.

‘അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും’ എന്നതൊക്കെ ഇപ്പോ ഔട്ട്‌ ഓഫ്‌ ഫാഷനാണ്‌.

പാമ്പിനെ ഏറ്റവും കുറച്ച്‌ സ്‌പർശിച്ച്‌ വളരെ ശാസ്‌ത്രീയമായി പിടികൂടുന്ന കൂട്ടുകാരുണ്ട്‌. അവരെയൊന്നും ഒരു മനുഷ്യക്കുഞ്ഞിന്‌ പോലും അറിയില്ല, ഈ ജാതി ഷോ കാണിക്കോത്തോണ്ടാണ്‌.

പറഞ്ഞിട്ട്‌ കാര്യല്ല. ദിസ്‌ ഈസ്‌ ഇൻക്യുവറബിൾ !! ഇനീം കൊത്ത്‌ മേടിക്കാനുള്ള ഗതികേട് ഈ മനുഷ്യന്‌ ഇല്ലാതിരിക്കട്ടെ. പാമ്പിൻവിഷമാണ്‌, പഞ്ചാമൃതമല്ല.

ഇപ്പോൾ ഫലിച്ചത്‌ പോലെ എന്നും എപ്പോഴും ചികിത്സ കൊണ്ട്‌ ജീവൻ തിരിച്ച്‌ കിട്ടുമെന്ന്‌ ഉറപ്പും പറയാനാകില്ല.

ശ്രീ. വാവ സുരേഷിന്‌ നല്ല ബുദ്ധി ആശംസിക്കുന്നു.

https://www.facebook.com/DrShimnaAzeez/photos/a.1870230599937736/2326152537678871/

shortlink

Related Articles

Post Your Comments

Related Articles


Back to top button