ഡല്‍ഹി: ഡല്‍ഹി കലാപത്തിന് ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ ആക്റ്റിവിസ്റ്റ് ഉമര്‍ ഖാലിദിനെ യു.എ.പിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. ആരാണ് പ്രതികള്‍ എന്ന് കണ്ടെത്തേണ്ടത് കോടതിയാണ് -ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ ഖാലിദിനെതിരെ തീവ്രവാദ വിരുദ്ധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യു.എ.പി.എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഉമര്‍ ഖാലിദിന് മേല്‍ചുമത്തിയ കുറ്റം.
ഡല്‍ഹി കലാപത്തിന്റെ പ്രതിപ്പട്ടികയില്‍ തന്നെ വലിച്ചിഴക്കാന്‍ ഡല്‍ഹി പൊലീസ് കള്ള സാക്ഷിമൊഴി നല്‍കാന്‍ പലരെയും നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമര്‍ ഖാലിദ് ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍. ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
Post Your Comments