Latest NewsSaudi ArabiaNewsGulf

കൊറോണ വൈറസ് ബാധ : ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. . കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നു ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

Also read : ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു : അറബ് സഖ്യസേന

നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ, രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. അതിനാൽ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാർക്ക് പ്രവേശനം അനുവദിക്കില്ല. വിലക്ക് മറികടന്ന് ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും വിലക്ക് ലംഘിക്കുന്ന വിദേശികളെ സൗദിയിലേക്ക് തിരിച്ചു വരാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ ഇറാൻ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അത് വിമാനത്താവളങ്ങളിലെയും,രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിലെയും ഉദ്യോഗസ്ഥരോട് കർശനമായും വെളിപ്പെടുത്തണമെന്നു വ്യവസ്ഥയുണ്ട്. കൊറോണ വൈറസിനെ തുടർന്ന് സ്വദേശികളും സൗദിയിലുള്ള വിദേശികളും ചൈന സന്ദർശിക്കുന്നതിനും ജവാസാത് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button