KeralaLatest NewsNews

കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ? വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്

കണ്ണൂർ: ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്.  ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് കണ്ടെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button