ബംഗളൂരു: സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനായി കര്‍ണാടകയില്‍ വിമത നീക്കം നടത്തിയ എംഎല്‍എമാരുടെ സംഘം യെദ്യൂരപ്പയേയും വിടാതെ പിന്തുടരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുകയും ഉപ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിസഭാ വികസനത്തില്‍ മന്ത്രിയാകുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയാണ് രാജി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്നാണ് ജലവിഭവ മന്ത്രി കൂടിയായ ജര്‍ാക്കിഹോളിയുടെ വ്യക്തമാക്കിയിരിക്കുന്നത്.
‘ചിലകാര്യങ്ങള്‍ പരസ്യമായി പറയാനാകില്ല. കുമത്തള്ളിയാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പ്രധാന കാരണക്കാരന്‍. അദ്ദേഹത്തിന് മികച്ച പദവി കിട്ടേണ്ടതാണ്. അദ്ദേഹത്തിനോട് മാത്രം അനീതി കാട്ടാന്‍ അനുവദിക്കില്ലെന്നും’ ജാര്‍ക്കിഹോളി ബെലഗാവിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ്-ജെഡിയു സഖ്യസര്‍ക്കാരിനെ രമേശ് ജാര്‍ക്കിഹോളിയും കുമത്തള്ളിയും അടക്കം 17 വിമതര്‍ ചേര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയത്. വിമതര്‍ക്കെല്ലാം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം കുമത്തള്ളിയെ യെദ്യൂരപ്പ ഒഴിവാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് രമേശ് ജാര്‍ക്കിഹോളി രാജി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
Post Your Comments