ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമ്മിച്ച റോക്കറ്റിൽ ആകാശത്തേക്ക് പറന്ന അമേരിക്കക്കാരൻ മൈക്ക് ഹ്യൂഗ്സ് വീണ് മരിച്ചു. സംഭവത്തിന്‍റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. റോക്കറ്റ് മുകളിലേക്ക് പോകുന്നതും ഹ്യൂഗ്സിന്റെ പേടകം താഴേക്ക് വീഴുന്നതും വിഡിയോയിൽ കാണാം.
5,000 അടി (1.5 കിലോമീറ്റർ) ഉയരത്തിലേക്ക് പറക്കാമെന്ന പ്രതീക്ഷയിൽ ഹ്യൂസും സഹപ്രവർത്തകനുമാണ് നീരാവിയിൽ പ്രവർത്തിക്കുന്ന റോക്കറ്റ് നിർമ്മിച്ചത്. ‘ശാസ്ത്രീയമായി’ ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റ് വിക്ഷേപിച്ചതാണ് ദുരന്തമായി മാറിയത്.
ഭൂമി ഉരുണ്ടതാണെന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തമാണെന്നും ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പദ്ധതികള്‍ തട്ടിപ്പാണെന്നും ആഢംബര കാര്‍ ഡ്രൈവറായ ഹ്യൂഗ്‌സ് വാദിച്ചിരുന്നു.
Post Your Comments