![Rejith-Kumar](/wp-content/uploads/2020/02/Rejith-Kumar.jpg)
ബിഗ് ബോസ് മത്സരാര്‍ത്ഥി ഡോ.രജിത് കുമാറിനും വിവാദ വൈദ്യന്‍ മോഹനൻ വൈദ്യർക്കും പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിനും സാക്ഷര കേരളത്തില്‍ ലഭിക്കുന്ന വന്‍ ജനപിന്തുണയില്‍ ആശങ്ക രേഖപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്.
സിപിഎമ്മുകാരനാകുന്നതും കോൺഗ്രസുകാരനാകുന്നതും ബി ജെ പിക്കാരൻ ആകുന്നതും സോഷ്യലിസ്റ്റ് ആകുന്നതും എന്തിനു ആർഎസ്എസ്സുകാരനും സുഡാപ്പിയും ആകുന്നതും മനസിലാകും. അതിന്റെയൊക്കെ പിറകിൽ സമൂഹം എങ്ങിനെ പോകണം എന്നൊരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടുകൾ തമ്മിൽ നിരന്തരമായ സമരം നടക്കുന്നുണ്ട്. അതൊക്കെ നമ്മുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്. എന്നാല്‍ ഏഭ്യത്തരം പറഞ്ഞു നടക്കുന്ന രജിത് കുമാർ എന്ന സാമൂഹ്യ വിരുദ്ധനും പൊതുജനാരോഗ്യഭീഷണിയായ മോഹനൻ വൈദ്യർക്കും അസംബന്ധ നാടകാചാര്യൻ വാവ സുരേഷിനും വൻ ജന പിന്തുണ! എന്തുമാതിരി നാടാണ് നമ്മുടേതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കെ.ജെ ജേക്കബിന്റെ കുറിപ്പ്
സിപിഎമ്മുകാരനാകുന്നതും കോൺഗ്രസുകാരനാകുന്നതും ബി ജെ പിക്കാരൻ ആകുന്നതും സോഷ്യലിസ്റ്റ് ആകുന്നതും എന്തിനു ആർഎസ്എസ്സുകാരനും സുഡാപ്പിയും ആകുന്നതും മനസിലാകും. അതിന്റെയൊക്കെ പിറകിൽ സമൂഹം എങ്ങിനെ പോകണം എന്നൊരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടുയകൾ തമ്മിൽ നിരന്തരമായ സമരം നടക്കുന്നുണ്ട്. അതൊക്കെ നമ്മുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്.
ഏഭ്യത്തരം പറഞ്ഞു നടക്കുന്ന രജിത് കുമാർ എന്ന സാമൂഹ്യ വിരുദ്ധനും പൊതുജനാരോഗ്യഭീഷണിയായ മോഹനൻ വൈദ്യർക്കും അസംബന്ധ നാടകാചാര്യൻ വാവ സുരേഷിനും വൻ ജന പിന്തുണ!
എന്തുമായിരി നാടാണ് നമ്മുടേത്!
https://www.facebook.com/kj.jacob.7/posts/10220084064667446
Post Your Comments