തിരുവനന്തപുരം: കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സാപ് പ്രചാരണം, മൂന്ന് പേര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചു. സെക്രട്ടേറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്ക് അടക്കം മൂന്ന് പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കെഎഎസ് പരീക്ഷാര്‍ഥി കൂടിയായ ഈ ഉദ്യോഗസ്ഥന് പിഎസ്സി നേരിട്ടു നോട്ടീസ് നല്‍കുകയായിരുന്നു. ഇയാളെ ഇന്നലെ പ്രിലിമിനറി പരീക്ഷ എഴുതാന്‍ അനുവദിച്ചു.
read also : കെഎഎസ് പരീക്ഷ അവസാനിച്ചു; ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കുമെന്ന് സൂചന
ഇതിനുപുറമേ പിഎസ്സി കോച്ചിങ് സെന്ററുകള്‍ നടത്തുന്ന രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാര്‍ക്കു പൊതുഭരണവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. പിഎസ്സി ചോദ്യക്കടലാസ് സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോച്ചിങ് സെന്ററുകള്‍ നടത്തുന്ന 2 ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍ പിഎസ്സി ചെയര്‍മാനാണു പരാതി നല്‍കിയത്. തുടര്‍ന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനു കത്തെഴുതാന്‍ പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments