KeralaLatest NewsNews

കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്

കൊല്ലം : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍ പൊതിഞ്ഞാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധിക്കും. വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പൊലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ വിദേശ നിര്‍മിതമാണെന്നു വ്യക്തമായിരുന്നു. പാക്ക് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു സംശയം.

Read Also : പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം ഇങ്ങനെ

വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉന്നതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ ഐഒഎഫ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തുന്നത്. 12 എണ്ണം പൗച്ചിലും (വെടിയുണ്ടകള്‍ വയ്ക്കുന്ന ബെല്‍റ്റ്) 2 എണ്ണം വേറിട്ട നിലയിലുമായിരുന്നു. സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ലോങ് റേഞ്ചില്‍ വെടിവയ്ക്കാവുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. അന്വേഷണം ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനു കൈമാറി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കുളത്തൂപ്പുഴ- മടത്തറ പാതയില്‍ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകള്‍ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button