![](/wp-content/uploads/2020/02/iataly.jpg)
ലോകത്തെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസ് ഭീക്ഷണി ഇറ്റാലിയന്‍ ഫുട്ബോളിലെയും ബാധിക്കുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം 2 പേര് മരിക്കുകയും 60 പേര്‍ക്ക് രോഗം ബാധിച്ചത് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ മാറ്റി വെക്കാന്‍ ഫുട്ബോള്‍ അധികൃതര്‍ തീരുമാനിച്ചു. മിലാനില്‍ അടക്കം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റാലിയന്‍ മേഖലയില്‍ നടക്കാനിരുന്ന ഇന്റര്‍ മിലാന്, സാന്തോറിയ മത്സരവും അറ്റലാന്റ, സുസസോള മത്സരവും വേറോണ, കാഗിലാരി മത്സരവും അടക്കം മൂന്നു മത്സരങ്ങള്‍ ആണ് സീരി എയില്‍ മാറ്റി വച്ചത്.
അതേസമയം സീരി ബി, സീരി സി മത്സരങ്ങളില്‍ പലതും മാറ്റി വച്ചിട്ടുണ്ട്. അതേസമയം ബള്‍ഗേറിയയില്‍ നിന്ന് യൂറോപ്പ ലീഗ് കളിച്ച് വരുന്ന മതിയായ വിശ്രമം ലഭിക്കാത്ത ഇന്റര്‍ മിലാനു ഇത് അനുഗ്രഹം ആവും. നിലവില്‍ യുവന്റസ്, ലാസിയോ ടീമുകള്‍ക്ക് പിറകില്‍ മൂന്നാമത് ആണ് ഇന്റര്‍. എന്നാല്‍ എന്നാണ് ഈ മാറ്റി വച്ച മത്സരങ്ങള്‍ നടക്കുക എന്നു ഇത് വരെ വ്യക്തമായിട്ടില്ല. ഇറ്റലിയില്‍ സ്കൂള്‍ കോളേജുകള്‍ എല്ലാം അടച്ചു വലിയ മുന്നൊരുക്കം ആണ് കൊറോണ പകരുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിക്കുന്നത്.
Post Your Comments