പൊലീസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും ബീഫ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സുരേഷ് ഉദ്ഘാടണം ചെയ്തു. സെക്രട്ടറി തസ് വീര്‍ ഹസ്സന്, ഫറോക്ക് മണ്ഡലം പ്രസിഡന്റ് ഷാജി പറശ്ശേരി, കരുവന് തിരുത്തി മണ്ഡലം പ്രസിഡന്റ് എന്‍ കെ അബൂബക്കര്‍, പളളിയാളി മോഹനന്, എം എ കബീര്‍, അന്‍ഫാസ് ഫറോക്,ജിത്തു ചുങ്കം,ഷാഫി പാണ്ടികശാല, ശുഹൈല്‍ ചന്ത,നിയാസ്, സജ്ജാദ്, എന്നിവര്‍ പങ്കെടുത്തു.
നേരത്തെ മലപ്പുറത്ത് പോലീസ് സ്റ്റേഷനു മുന്നിൽ ബീഫ് വരട്ടി യൂത്ത് ലീഗിൻ്റെ പ്രതിഷേധവും ഉണ്ടായിരുന്നു . പോലീസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് മുന്നിലാണ് ബീഫ് വരട്ടി പ്രതിഷേധിച്ചത്.ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ച് ഫാസിസം കടന്നുവരുകയാണ്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങളിൽ പോലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതെന്ന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യൂത്ത് ലീഗ് നേതാവ് വി കെ എം ഷാഫി പറഞ്ഞു.
കഴിഞ്ഞ ദിവസം മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ബീഫ് കറി വിതരണം ചെയ്ത് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്തുവന്നിരുന്നു. കേരള പോലീസ് ആര്‍എസ്എസിൻ്റെ പിടിയിലകപ്പെട്ടു. കേരള ഡിജിപി ലോക്നാഥ് ബെഹ്റ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
Post Your Comments