Latest NewsKeralaNews

വാഹനങ്ങള്‍ ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക… കേരളത്തില്‍ അപകടം പതിയിരിക്കുന്നത് ഈ സ്ഥലങ്ങളില്‍ … ബ്ലാക്ക് സ്‌പോട്ടുകളില്‍ ഭൂരിഭാഗവും ദേശീയപാതയില്‍

തിരുവനന്തപുരം : വാഹനങ്ങള്‍ ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക., കേരളത്തില്‍ അപകടം പതിയിരിക്കുന്നത് ഈ സ്ഥലങ്ങളില്‍ … ബ്ലാക്ക് സ്പോട്ടുകളില്‍ ഭൂരിഭാഗവും ദേശീയപാതയില്‍.  കേരളത്തിലെ ഏറ്റവും അപകടസാന്ദ്രതയേറിയ 340 ബ്ലാക് സ്‌പോട്ടുകളില്‍ ഭൂരിഭാഗവും ദേശീയപാത 66ല്‍. അപകടങ്ങളുടെ എണ്ണവും പരുക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണവും കണക്കിലെടുത്തു തയാറാക്കുന്ന അപകടതീവ്രതാ സൂചികയില്‍ (അക്‌സിഡന്റ് സിവിയറിറ്റി ഇന്‍ഡക്‌സ്) മുന്നിലുള്ള 10ല്‍ തിരുവനന്തപുരം കിഴക്കേകോട്ടയും അങ്കമാലിയും ഒഴികെ 8 സ്ഥലങ്ങളും ദേശീയപാത 66ലാണ്. ഇതില്‍ 4 എണ്ണം തിരുവനന്തപുരം ജില്ലയിലും 3 എണ്ണം ആലപ്പുഴയിലും. തീവ്രതാസൂചികയില്‍ 93നു മുകളിലുള്ളവയാണ് ബ്ലാക്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയത്.

read also : അവിനാശി ദുരന്തം ; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കണ്ടെത്തിയത് 3 കാരണങ്ങള്‍

ദീര്‍ഘദൂര ബസുകളാണ് കൂടുതലായും രാത്രിയില്‍ അപകടത്തില്‍പ്പെടുന്നത്. 90 കിലോമീറ്ററാണ് കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ അനുവദിച്ച വേഗം. സ്വകാര്യ ബസുകള്‍ രാത്രിയില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഓടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button