Latest NewsNewsIndia

അയോധ്യയില്‍ ക്ഷേത്രം ഏത് രീതിയിലായിരിയ്ക്കുമെന്ന് ജനങ്ങളോട് വെളിപ്പെടുത്തി വിഎച്ച്പി :  ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം മാത്രം 2.5 ഏക്കറില്‍

അയോദ്ധ്യ: അയോധ്യയില്‍ ക്ഷേത്രം ഏത് രീതിയിലായിരിയ്ക്കുമെന്ന് ജനങ്ങളോട് വെളിപ്പെടുത്തി വിഎച്ച്പി . ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം മാത്രം 2.5 ഏക്കറിലാണ്. ക്ഷേത്ര നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിഎച്ച്പി ജനറല്‍ സെക്രട്ടറി ചമ്പത്‌റായ്. രാമക്ഷേത്രം മാത്രം 1 ഏക്കര്‍ ഭൂമിയിലാണ് ഉയരുക. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം 2.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണെന്നും വിഎച്ച്പി വ്യക്തമാക്കി.

Read Also : അയോധ്യയിൽ മസ്ജിദും ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും നിര്‍ദ്ദിഷ്ട സ്ഥാനത്ത് നിര്‍മ്മിക്കും; അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി സുന്നി വഖഫ് ബോര്‍ഡ്

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഭക്തര്‍ക്കായി രാംലല്ലയില്‍ താത്ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുമെന്ന് രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നേരത്തെ, വിഎച്ച്പി ജനറല്‍ സെക്രട്ടറി ചമ്പത് റായ് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം രാമജന്മഭൂമി സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി നിരപ്പാക്കേണ്ട പ്രദേശവും പ്രവേശന കവാടവും രേഖപ്പെടുത്തിയ സംഘം കല്ലുകളും മറ്റ് നിര്‍മാണ സാമഗ്രികളും സൂക്ഷിക്കേണ്ട സ്ഥലവും അടയാളപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button