Latest NewsIndiaNews

വീടിനുള്ളിൽ കയറിയെന്നാരോപിച്ച് , വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത

ലക്നൗ : വീടിനുള്ളിൽ കയറിയെന്നാരോപിച്ച് വിദ്യാർഥികളോട് വീട്ടുടമസ്ഥൻ ചെയ്തത് കൊടും ക്രൂരത. മർദ്ദിക്കുന്നതിന്റെയും, മരത്തിൽ കെട്ടിയിടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പത്ര മുസ്തകം ​ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. വിദ്യാർഥികളായ ​ഗൗരവും ആകാശും സ്കൂൾവിട്ടു വന്നതിനുശേഷം പറമ്പിൽ കളിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വിദ്യാർഥികൾ വിജയ് സിം​ഗ് എന്നയാളുടെ വീട്ടിലേക്ക് കയറി. ഇതുകണ്ട വിജയ് ഇരുവരേയും പിടികൂടി ക്രൂരമായി തല്ലുകയും മരത്തിൽ കെട്ടിയിടുകയുമായിരുന്നു.

Also read : സ്വാമി വിവേകാനന്ദന്‍റെ പ്രതിമ സാമൂഹ്യവിരുദ്ധർ തകർത്തു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളാണ് കുട്ടികളെ മോചിപ്പിച്ചത്. തുടർന്ന്  സ്റ്റേഷനിലെത്തി വിജയ് സിം​ഗിനെതിരെ പരാതി നൽകി. എന്നാല്‍, കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്തതെന്നും കുടുംബം പറഞ്ഞു. എന്നാൽ ഇയാളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജയ് സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button