ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈനയ്ക്ക് തക്ക മറുപടിയുമായി ഇന്ത്യ. അരുണാചൽ പ്രദേശ് എന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. ചൈന ഇതിൽ ഇടപെടേണ്ട കാര്യമില്ല. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
അരുണാചൽ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണ്. രാജ്യത്തിന്റെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണത്. ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തവും സ്ഥിരതയുമുള്ളതാണ് അത് അയൽ രാജ്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം. ഒരു ഇന്ത്യൻ സംസ്ഥാനത്തേക്കുള്ള സന്ദർശനത്തെ അയൽരാജ്യം എതിർക്കുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യൻ നേതാക്കൾ അരുണാചൽ പ്രദേശിലേക്ക് പോകുന്നത്. ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം ചൈനയുടെ എതിർപ്പ് മറികടന്നാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പരാമർശം . മുൻപ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും, നിർമ്മല സീതാരാമന്റെയും സന്ദർശന സമയത്തും ചൈന ഇത്തരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Post Your Comments