ന്യൂഡല്‍ഹി: പേരിനോടൊപ്പമുള്ള ‘ഇറാനി’ പലപ്പോഴും വിദേശത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എന്നാല്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം തന്റെ പക്കലുണ്ടെന്നും ‘ഇന്ത്യാവാലി ഇറാനി’ എന്നായിരുന്നു തന്റെ ഉത്തരമെന്നും സ്മൃതി പറഞ്ഞു. ലക്‌നൗവില്‍ നടന്ന ഹിന്ദുസ്ഥാന്‍ ശിഖര്‍ സമാഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരേയും സ്മൃതി നിലപാട് വ്യക്തമാക്കി. പാകിസ്താനിലടക്കം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഷഹീന്‍ ബാഗില്‍ ഭിന്നിപ്പുള്ള മുദ്രാവാക്യങ്ങളുപയോഗിച്ച് കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലുള്ള നേതാക്കള്‍ ആവേശം കൊള്ളുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരോട് ഒന്നും പറയാന്‍ ഇല്ലെന്നും ‘ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും’ എന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നവരോട് എന്ത് പറയാനാണെന്നും സ്മൃതി ഇറാനി ചോദിച്ചു
Post Your Comments