പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലടക്കം നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു ഇദ്ദേഹം. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിന് ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തരത്തില്‍ തീവ്രവാദമാണെന്നും അദ്ദേഹം പറഞ്ഞു .അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനിടെ കണ്ണൂരില്‍ മുന്‍പ് തനിക്കു നേരെയുണ്ടായ കയ്യേറ്റത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുകയും ചെയ്തു.
‘നാളെ സംസ്ഥാന പ്രസിഡന്റ് ആയി സ്ഥാനമേൽക്കുകയാണ്’, ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ച് കെ സുരേന്ദ്രൻ
ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘തീവ്രവാദവും നക്സല്‍വാദവും – കാരണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ ഈ കാര്യം പറഞ്ഞത് .
Post Your Comments